Thursday 20 January 2011

ആരെ തോല്‍പ്പിക്കാന്‍ ?? ആര് തോല്‍ക്കുന്നു???

പാക്കിസ്ഥാനിലെ ചാവേര്‍ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ ചിത്രം...ഇന്നലത്തെ പത്രത്തില്‍ വന്നതാണ്...











 ഈ നിരത്തിയിട്ടിരിക്കുന്നത് കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങളാണ്!!

                     ആരോ ചെയ്യുന്ന തെറ്റിന്, മറ്റാരോ ചെയ്യുന്ന പ്രതികാരം!!! അതുമൂലം നഷ്ട്ടപ്പെടുന്നത് കുറെയേറെ നിരപരാധികളുടെ ജീവന്‍... എന്താ..മനുഷ്യജീവന് ഒരു വിലയുമില്ലേ???

                    എന്‍റെ മുറിയില്‍ കൂടെ താമസിക്കുന്നത് ഒരു പാക്കിസ്ഥാനിയാണ്...പേര് അംജത്ഖാന്‍, മുപ്പതു വയസ്സ് വരും, വെളുത് ഉയരം കുറഞ്ഞ ഈ സുന്ദരന്‍ ധരിക്കുന്ന വേഷം 'ചുരിദാര്‍' ആണെന്ന് മാത്രം!!! ( ഞാന്‍ അങ്ങനെ വിളിക്കുന്നതില്‍ കുറ്റമുണ്ടോ?? ഹാഹ് അറിയില്ലാ...)
പാക്കിസ്ഥാനില്‍ തീവ്രവാദികളെ രൂപകല്‍പ്പന ചെയ്യുന്നവര്‍ എന്നു കേള്‍വികേട്ട 'പഠാന്‍' വംശജനാണ്...'പഷ്തൂണ്‍' ആണ് അവന്‍റെ മാതൃഭാഷ എങ്കിലും നമ്മള്‍ ഉര്‍ദു, ഇംഗ്ലീഷ് എന്ന ഭാഷകളിലൂടെ ആശയവിനിമയം നടത്തുന്നു.....

ഒരു വര്‍ഷത്തോളമായി ഞങ്ങള്‍ ഒരേ മുറിയിലാണ്...അവനും സര്‍വ്വെയര്‍ ആണ്...ഇത് വരെയും ഒരു വഴക്ക് പോലും ഉണ്ടായിട്ടില്ല...ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു, ഒരു ബിസ്കറ്റ് കഴിക്കുമ്പോള്‍ പോലും പകുതി അവനു കൊടുക്കാന്‍ ഞാന്‍ മറക്കില്ല, അതു പോലെ അവനും...ശരിക്കും സഹോദരങ്ങളെപോലെ ഞങ്ങള്‍ ഇവിടെ കഴിയുന്നു!!!

              ഇവിടെ പാക്കിസ്ഥാനിയെന്നോ ഇന്ത്യനെന്നോ വ്യത്യാസമില്ല...രണ്ടു പേരും ജീവിക്കാന്‍ വന്നു, ജീവിതം പഠിക്കുന്നു, ജീവിച്ചു പോകുന്നു!!! പക്ഷേ എന്തൊക്കെയാണ് അവിടെ നമ്മുടെ നാടുകളില്‍ നടക്കുന്നത്????? എന്ത് നേടുവാനാണ് തീവ്രവാദവും യുദ്ധവുമോക്കെയായി നിരപരാധികളെ കൊന്നൊടുക്കുന്നത് ??

                നമ്മുടെ ഇന്ത്യയുമായി ബന്ധമുള്ള ഒരു സ്ഫോടനം അല്ല കേട്ടോ ഇവിടെ ഈ വാര്‍ത്തയില്‍ കാണിച്ചിരിക്കുന്നത്!!

ഇത്രേമൊക്കെ ഞാന്‍ സൂചിപ്പിചെന്നേയുള്ളൂ !!!

                   അതു അവരുടെ നാട്ടില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള പോരാട്ടത്തില്‍, നാടും വീടും ഉപേക്ഷിച്ചു, ഓടി രക്ഷപെട്ട അഭയാര്‍ഥികളായി തീര്‍ന്നവരാണ്!!! അതും വിശപ്പടക്കാനായി യു എന്‍ നല്‍കുന്ന ഭക്ഷണപ്പൊതി വാങ്ങാനെത്തിയവര്‍, അവരുടെ ഇടയിലാണ് ചാവേര്‍ ബോംബ്‌ പൊട്ടിച്ചത്!!!

എത്ര ക്രൂരമായിരിക്കുന്നു????
കണ്ടിട്ട് സഹിക്കുന്നില്ല സഹോദരങ്ങളേ...
                     ഇതൊക്കെ എന്ന് അവസാനിയ്ക്കും ??? സമാധാനത്തോടെ സന്തോഷത്തോടെ എന്നാണ് ജീവിക്കുവാന്‍ കഴിയുക??? അറിയില്ല!!! നമുക്ക് പ്രാര്‍ത്ഥിക്കാം....വിവരവും തിരിച്ചറിവുമുള്ള ഒരു ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം, പരിശ്രമിക്കാം...




No comments:

Post a Comment