Saturday 5 February 2011

അമ്മ...




നാടുകള്‍ തേടീയലഞ്ഞൂ...
നാള്‍വഴി പോയീ മറഞ്ഞൂ...
കാതില്‍ മുഴങ്ങുന്ന ശബ്ദം,
അമ്മേ നിന്‍ സ്നേഹത്തിന്‍ സ്പര്‍ശം ! 

ഓര്‍മ്മയിലില്ലത്തെ പാട്ടുകള്‍ കേള്‍ക്കാം - 
ഒമനപ്പുഴ ചാടി നീന്തിത്തുടിയ്ക്കാം....

അമ്മിണിപ്പാടത്ത് പൊന്നു വിതയ്ക്കുന്ന,
അമ്മതന്‍ സ്നേഹതെയോര്‍ത്തു വിതുമ്പി ! 

പാടില്ല ഞാനിന്നു മരിച്ചാലുമെന്‍റെ -
ഹൃത്തിന്‍റെ താളം നിലച്ചെന്ന തോന്നല്‍ ! 

അമ്മതന്‍ നീറുന്ന ഹൃദയത്തിന്‍ രോദനം,
സഹിക്കുകയില്ലെന്‍ നിശ്ചല ദേഹവും ! 

അമ്മയാം സ്വര്‍ഗ്ഗത്തിന്‍ മടിത്തട്ടിലുറങ്ങി ഞാന്‍ -
നെറുകയില്‍ കണ്ടു ഞാന്‍ ചുംബനമേറ്റിടം...  
മെല്ലെത്തടവിപ്പറയുന്നു  വീണ്ടും,

അരികത്തണയുവാന്‍ കൊതിയായിടുന്നൂ...,
അരികത്തണയുവാന്‍ കൊതിയായിടുന്നൂ............

Tuesday 1 February 2011

പ്രണയത്തിന്‍ പൂമണം !




പടിപ്പുര വാതില്‍ ഞാന്‍ - 
പതിയെ തുറന്നപ്പോള്‍, 
അകത്തളത്തില്‍ നിന്നും -
നിന്‍ സ്വരം കേള്‍ക്കവേ...

അരികത്തണയുവാന്‍,
പുഞ്ചിരിച്ചിറകുമായ്,
പറന്നുവെന്‍ കണ്മുന്നില്‍, 
ഒരു കുഞ്ഞുപ്രാവ് പോല്‍...

ഒരുവേള  മിഴി പൂട്ടി -
വാരിപ്പുണര്‍ന്നു ഞാന്‍, 
അകതാരില്‍ സ്വര്‍ഗ്ഗത്തിന്‍ -
പൂങ്കാവനമൊരുങ്ങുകയായ് !

കിളികൊഞ്ചല്‍, പരിഭവങ്ങള്‍ -
കവിളത്തായ് മുത്തങ്ങള്‍,
നീയെന്‍റെ കൂട്ടിനില്ലേല്‍ -
ഞാനില്ലാ പൊന്മയിലേ...

മഴമേഘം ആഗതമായ് - 
മഴക്കിളികള്‍ പാടുകയായ്‌..
നിന്‍കൈയ്യും കോര്‍ത്തുപിടിച്ച്, 
ചൊല്ലും ഞാന്‍ പിരിയില്ലാ..

എന്നും നിന്നരികത്തായ്,
പ്രണയത്തിന്‍ പൂമണമായ് ...