Thursday 20 January 2011

സ്ത്രീയാണ് ധനം !!




സ്ത്രീ തന്നെയാണ് ധനം!! പിന്നെ എന്തിന് സ്ത്രീധനം???
ഇതാണ് സത്യം... 


ഇതിനെക്കുറിച്ചൊക്കെ വലിയ പ്രസംഗം നടത്തുന്നവരും ചിലപ്പോള്‍ സ്വന്തം കാര്യം വരുമ്പോള്‍ കാലു മാറും എന്നത് മറ്റൊരു സത്യം!!!

എന്നാലും ഒരു കാര്യം ചോദിക്കട്ടെ... 

സ്ത്രീധനം ചോദിക്കുക എന്നതിലൂടെ കഴിവിന് കൊള്ളാത്ത ഒരു 'പയ്യനാണ്' ഇവിടുള്ളത് എന്ന് പ്രകടമാക്കുകയല്ലേ ഇവിടെ വരനും ബന്ധുക്കളും???

കഴിവുള്ള പയ്യന് എന്തിനാണ് മറ്റുള്ളവരുടെ പണവും മുതലും??? 

ഒരു തരം പിടിച്ചുപറി!!! മാന്യമായ ആചാരങ്ങളോടെ ചെയ്യുന്നു എന്ന് മാത്രം... 

ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു കാര്യമാണ് 'വിവാഹം' എന്നിരിക്കെ, കുടുംബങ്ങളുടെ കണ്ണുനീരിനു വഴി വെയ്ക്കുന്ന ഒന്നാവരുത് എന്ന് ഉണര്‍ത്തുന്നു... 

സന്തോഷത്തോടെ ആഘോഷത്തോടെ തന്നെ വേണം എല്ലാം, പക്ഷേ അതു ആര്‍ക്കും താങ്ങാന്‍ കഴിയാത്ത ബാധ്യതകളാക്കി മാറ്റരുത് എന്നാണ് ഈ എളിയവന്‍റെ  അഭിപ്രായം!!! 

ജീവിതം ഒന്നേയുള്ളൂ...ഒന്നു മാത്രം...

1 comment: