അന്ധനാണീ ഗായകന്‍ -
അന്ധകാരം ജീവിതം !
അന്ത്യമെത്തും നാള്‍വരെ -
അഞ്ജനങ്ങള്‍ പാടിടാം...
സന്ധ്യയെത്താന്‍ നേരമായ് -
അതിന്‍ ചന്തമെന്നില്‍ രാഗമായ് !
ശ്രുതി മീട്ടിടുമ്പോള്‍ നോവുപോല്‍ -
അകതാരിലെന്നും നൊമ്പരം !
അശ്രുപൊഴിയും മിഴികളില്‍ -
സ്മൃതി പടര്‍ത്തും വാക്കുകള്‍ !
അര്‍ത്ഥമില്ലാ ജീവിതത്തിന്‍ -
വ്യര്‍ത്ഥമാകും കവിതയായി !
പൂവ് തന്നാലെന്തു വര്‍ണ്ണ -
മെന്നു ഞാനും ചൊല്ലിടും,
എന്നാല്‍ വര്‍ണ്ണമെല്ലാമെന്‍റെയുള്ളില്‍
ഇരുളാര്‍ന്ന രൂപം മാത്രമായി !
കാലചക്രം നീണ്ടുപോകും -
കാതമില്ലാതെന്‍റെ സ്വപ്നം !
കാലിടറും വീഥികളില്‍ -
കാത്തിടണേ രക്ഷിതാവേ...
No comments:
Post a Comment