Tuesday 3 May 2011

പുലര്‍കാല സ്വപ്നം !





പുലരിതന്‍ പൂച്ചെണ്ട് പുല്‍കിയുണര്‍ത്തിയ -    
പുതുമഞ്ഞു തുള്ളിയായി നിന്നു !

പുണരുവാന്‍ ഞാനെന്‍റെ മേനീയുയര്‍ത്തി -  
പുതുമകള്‍ മെല്ലെ പകര്‍ന്നൂ..

ആര്‍ദ്രമാമെന്നിഷ്ട്ടം ആദ്യമായി ചൊല്ലുമ്പോള്‍,
ആലില പോലൊന്നുലഞ്ഞൂ...

വേനലിന്‍ മഴയത്ത് വീണതന്‍ താരാട്ട് -
കാതിലെ കുളിരായലിഞ്ഞൂ...

താമര വിരിയുന്ന താരക പൊയ്കയില്‍
പൂമിഴിത്തോണി തുഴഞ്ഞൂ ...

അമ്പിളിതാഴത്തില്‍  പൊന്‍വിരല്‍  തഴുകുമ്പോള്‍-
വാര്‍മുകില്‍ വെറുതേ വിതുമ്പീ...

2 comments:

  1. വേനലിന്‍ മഴയത്ത് വീണതന്‍ താരാട്ട് -
    കാതിലെ കുളിരായലിഞ്ഞൂ.. ---- wov! superb ! orugran kavithaya! ഭങ്ങിയായിട്ടുള്ള ഈ കവിതയിലെ വരികള് വായിക്കുമ്പോള് എന്തൊരു സുഖം ! മോന് തകര്ത്തു കേട്ടോ! Liked the last line very much. a very rich imagination!

    ReplyDelete
  2. Can do better.. all the best...

    ReplyDelete