Saturday 7 May 2011

അമ്മേ വിളിക്കുന്നു....



താരാപഥത്തിലെ താരാട്ടുകൊട്ടാര-
താഴുകള്‍ക്കധിപയാണമ്മ...

നേരാകുമെന്നുള്ളില്‍ നേര്‍വഴി നല്‍കിയ-
നൈപുണ്യമാണെനിയ്ക്കമ്മ...       

ആരോപണങ്ങള്‍ക്കുമാശ്വാസമാകുന്ന-
ആശ്രിതയാണെന്നുമമ്മ  !

അശ്രു, പൊഴിയ്ക്കുന്ന കണ്‍കളെ കാണു- 
മ്പോളശ്രുവായിത്തീര്‍ന്നിടുമമ്മ ! 

എത്ര വളര്‍ന്നാലും എന്ത് നാമായാലും,
അമ്മയില്‍ വെറുമൊരു കുഞ്ഞ് മാത്രം ! 

പോരായ്മയുണ്ടാവാം പൊരുത്തക്കേടുണ്ടാവാം,
എന്നാലും, പെറ്റു വളര്‍ത്തിയോരമ്മയല്ലേ...   

പൊക്കിള്‍ക്കൊടിയിലെ ഉണങ്ങാത്ത മുറിവുമായി-
പൊന്നമ്മയെന്നും കാത്തിരിപ്പൂ...
പൊന്നമ്മയെന്നും കാത്തിരിപ്പൂ... 

                  അമ്മയെ കാണാന്‍ കഴിയുന്നവര്‍ കാണുക ! കഴിയാത്തവര്‍ ഒന്ന് ഫോണ്‍ ചെയ്യുകയെങ്കിലും വേണം! സ്നേഹത്തോടെ അല്‍പ്പം സംസാരിക്കുക ! മറ്റ് വിഷയങ്ങള്‍ ഒന്നും മനസ്സില്‍ വേണ്ട കേട്ടോ, അമ്മയുടെ വാത്സല്യത്തിന് വേണ്ടി മാത്രം, അമ്മ ആഗ്രഹിക്കുന്ന മക്കളുടെ സ്നേഹത്തിന് വേണ്ടി മാത്രം ഒരു ഓര്‍മ്മപ്പെടുത്തല്‍... 

(ഇല്ലാത്തവര്‍............................ മനമുരുകി പ്രാര്‍ത്ഥിക്കുക ! ) 

ദയവായി ഇത് നിഷേധിക്കരുതേ...

"ഹാപ്പി മദേഴ്സ് ഡേ" 

1 comment:

  1. വായിക്കാന്‍ പ്രയാസം. ഫോണ്ട് പ്രശ്നമാകാം
    അവസാന വരി എന്നമ്മ എന്നാകണമായിരുന്നു
    അതിനാണല്ലോ ബന്ധദൃ‍ഢത്വം കൂടുതല്‍. കവിത
    നന്നായിട്ടുണ്ടു്.

    ReplyDelete