Tuesday 1 February 2011

പ്രണയത്തിന്‍ പൂമണം !




പടിപ്പുര വാതില്‍ ഞാന്‍ - 
പതിയെ തുറന്നപ്പോള്‍, 
അകത്തളത്തില്‍ നിന്നും -
നിന്‍ സ്വരം കേള്‍ക്കവേ...

അരികത്തണയുവാന്‍,
പുഞ്ചിരിച്ചിറകുമായ്,
പറന്നുവെന്‍ കണ്മുന്നില്‍, 
ഒരു കുഞ്ഞുപ്രാവ് പോല്‍...

ഒരുവേള  മിഴി പൂട്ടി -
വാരിപ്പുണര്‍ന്നു ഞാന്‍, 
അകതാരില്‍ സ്വര്‍ഗ്ഗത്തിന്‍ -
പൂങ്കാവനമൊരുങ്ങുകയായ് !

കിളികൊഞ്ചല്‍, പരിഭവങ്ങള്‍ -
കവിളത്തായ് മുത്തങ്ങള്‍,
നീയെന്‍റെ കൂട്ടിനില്ലേല്‍ -
ഞാനില്ലാ പൊന്മയിലേ...

മഴമേഘം ആഗതമായ് - 
മഴക്കിളികള്‍ പാടുകയായ്‌..
നിന്‍കൈയ്യും കോര്‍ത്തുപിടിച്ച്, 
ചൊല്ലും ഞാന്‍ പിരിയില്ലാ..

എന്നും നിന്നരികത്തായ്,
പ്രണയത്തിന്‍ പൂമണമായ് ... 

2 comments:

  1. പ്രണയത്തെ ഇങ്ങിനെ മണപ്പിച്ചല്ലോ ! പ്രണയത്തിന്ടെ
    മണമിപ്പോള് മനസ്സിലെ രൂപം കൊണ്ടു ![എവിടെയോ മഴക്കാറ്, ഇവിടെ മണ്ണിന്ടെ മണം!] സുന്ദരമായൊരു പ്രണയ കവിത! നന്നി ! ഇനിയുമ് പ്രണയത്തിനെ കുറിച്ചു എഴുതി പ്രഭന്ചം മുഴുവന് പരണയ മയമാക്കൂ!

    ReplyDelete