Saturday 5 February 2011

അമ്മ...




നാടുകള്‍ തേടീയലഞ്ഞൂ...
നാള്‍വഴി പോയീ മറഞ്ഞൂ...
കാതില്‍ മുഴങ്ങുന്ന ശബ്ദം,
അമ്മേ നിന്‍ സ്നേഹത്തിന്‍ സ്പര്‍ശം ! 

ഓര്‍മ്മയിലില്ലത്തെ പാട്ടുകള്‍ കേള്‍ക്കാം - 
ഒമനപ്പുഴ ചാടി നീന്തിത്തുടിയ്ക്കാം....

അമ്മിണിപ്പാടത്ത് പൊന്നു വിതയ്ക്കുന്ന,
അമ്മതന്‍ സ്നേഹതെയോര്‍ത്തു വിതുമ്പി ! 

പാടില്ല ഞാനിന്നു മരിച്ചാലുമെന്‍റെ -
ഹൃത്തിന്‍റെ താളം നിലച്ചെന്ന തോന്നല്‍ ! 

അമ്മതന്‍ നീറുന്ന ഹൃദയത്തിന്‍ രോദനം,
സഹിക്കുകയില്ലെന്‍ നിശ്ചല ദേഹവും ! 

അമ്മയാം സ്വര്‍ഗ്ഗത്തിന്‍ മടിത്തട്ടിലുറങ്ങി ഞാന്‍ -
നെറുകയില്‍ കണ്ടു ഞാന്‍ ചുംബനമേറ്റിടം...  
മെല്ലെത്തടവിപ്പറയുന്നു  വീണ്ടും,

അരികത്തണയുവാന്‍ കൊതിയായിടുന്നൂ...,
അരികത്തണയുവാന്‍ കൊതിയായിടുന്നൂ............

1 comment:

  1. നമുക്കെത്ര വയസ്സായാലുമ്, നമ്മുടെ അമമ്മ, എന്നുമ് അമ്മതന്നെ! ബൈജുമോന്ടെ വിലയേറിയ വരികള് എന്നെ അമ്മയെന്ന സുന്ദര സ്വര്ഗ്ഗാപുരിയിലേയ്ക്കു എത്തിച്ചു !

    "അമ്മിണിപ്പാടത്ത് പൊന്നു വിതയ്ക്കുന്ന,
    അമ്മതന്‍ സ്നേഹതെയോര്‍ത്തു വിതുമ്പി !" - ഭങ്ങിയായ, സത്യം പകരുന്ന വര്കള്!
    വളരെ നന്നായിരിക്കുന്നു !

    സ്നേഹത്തോടെ,
    ബാലേട്ടന്

    ReplyDelete