Thursday 31 March 2011

വിടരാന്‍ മറന്ന പൂവുകള്‍...





വിടരാന്‍ മറന്ന പൂവുകള്‍ക്കു -
മിടയില്‍ പതിഞ്ഞതെന്‍ നൊമ്പരം !

ഹൃദയം നിറഞ്ഞ മൊഴികളാലെന്‍ -
കനവില്‍ വിടര്‍ന്നു മലരുകള്‍ !

മിഴിയില്‍ നിറഞ്ഞ കൌതുകം, അറിയാ -
തറിഞ്ഞു ഞാനാ പരിഭവം !

തിരകള്‍ നിറഞ്ഞ സാഗരത്തിനടിയില്‍ -
നിന്നുയരുന്ന ഗദ്ഗദം !

വിളിയെന്നു കേള്‍ക്കുമെന്നാകിലും -
വിറയാര്‍ന്നു പോയെന്‍റെ വരികളും !

പറയാന്‍ കൊതിച്ചതൊക്കെയും -
പനയോലയില്‍ കുറിച്ചിടുന്നു ഞാന്‍...

മറക്കുവാന്‍ വേറെയുമേറെയുണ്ടെങ്കിലും -
മറന്നതീ ജന്മത്തിന്‍ നഷ്ട്ടബോധം !

കഥയില്‍ ഞാന്‍ വിടര്‍ത്തിയ പൂവുകളിന്നൊരു -
കഥയുമില്ലാത്തോരോര്‍മ്മയായി മാറിയോ ??

1 comment:

  1. പറയാന്‍ കൊതിച്ചതൊക്കെയും -
    പനയോലയില്‍ കുറിച്ചിടുന്നു ഞാന്‍...
    ....
    കഥയില്‍ ഞാന്‍ വിടര്‍ത്തിയ പൂവുകളിന്നൊരു -
    കഥയുമില്ലാത്തോരോര്‍മ്മയായി മാറിയോ ?....

    ഹ്രുദയസ്പര്ശിയായ വരികള് ! വളരെ നന്നായിരിക്കുന്നു! അഭിനന്ദനങ്ങള് ! -
    ബാലേട്ടന്

    ReplyDelete